ഇന്ത്യൻ സ്വച്ഛത ലീഗിൽ പങ്കാളികളാവാൻ കൊടുങ്ങല്ലൂർ നഗരസഭയും

6

മാലിന്യമുക്ത നഗരം നിർമ്മിക്കുന്നതിനായി ദേശീയതലത്തിൽ നടത്തുന്ന ആദ്യത്തെ അന്തർനഗര മത്സരമായ ഇന്ത്യൻ സ്വച്ഛത ലീഗിൽ കൊടുങ്ങല്ലൂർ നഗരസഭയും പങ്കാളിയാകുന്നു.

Advertisement

ലേ മുതൽ കന്യാകുമാരി വരെയുള്ള 1800ൽ അധികം നഗരങ്ങൾ ടീം രൂപീകരിച്ച് ഈ ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും സെപ്റ്റംബർ 17ന് സേവാ ദിവസ് ആസൂത്രണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ഇതിൻറെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭ പതിനേഴാം തീയതി ശനിയാഴ്ച യുവാക്കളെയും സന്നദ്ധ പ്രവർത്തകരെയും വിദ്യാർത്ഥികളെയും സാമൂഹ്യപ്രവർത്തകരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് നഗരത്തിൽ റാലിയും ഫ്ലാഷ് മോബ് പോലുള്ള പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ, പ്രചരണ പരിപാടികൾ എന്നിവയും നടത്തും.

നഗരസഭയുടെ ലോഗോ പ്രകാശനം ചെയർപേഴ്സൺ എം യു ഷിനിജ നിർവഹിച്ചു. വൈസ് ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൽസി പോൾ, ലത ഉണ്ണികൃഷ്ണൻ, ഒ എൻ ജയദേവൻ ഷീല പണിക്കശ്ശേരി, കൗൺസിലർ ടി എസ് സജീവൻ, നഗരസഭാ സെക്രട്ടറി വൃജ, ഹെൽത്ത് ഇൻസ്പെക്ടർ ബിജു എന്നിവർ പങ്കെടുത്തു.

Advertisement