ഇന്ധന വിലവർധനവിനെതിരെ കയ്പമംഗലത്ത് മുസ്‌ലിം ലീഗ് പ്രതിഷേധം

7

‘ഇന്ധന വില നിയന്ത്രിക്കുക,സാധാരണക്കാരെ രക്ഷിക്കുക’ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന നയങ്ങൾക്കെതിരെ മുസ്‌ലിംലീഗ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിയമ്പലം പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത്ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.കെ അഫ്സൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പുത്തംകുളം സെയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ ട്രഷറർകെ.കെസക്കരിയ മുഖ്യപ്രഭാഷണംനടത്തി.
പഞ്ചായത്ത് വർക്കിംഗ് സെക്രട്ടറി പി.എം സൈനുദ്ദീൻ സ്വാഗതവും മുസ്‌ലിംലീഗ് കയ്പമംഗലം നിയോജകമണ്ഡലം ട്രഷറർ ടി.കെ ഉബൈദു നന്ദിയും പറഞ്ഞു.