ഇരിങ്ങാലക്കുടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കായലിൽ കണ്ടെത്തി

48

ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കായലിൽ കണ്ടെത്തി. തളിയക്കോണം വാളേരിപറമ്പിൽ ഷാജു(42) ആണ് മരിച്ചത്. തളിയക്കോണം ചാത്രാപ്പ് കായലിലാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കാണാതായത്. കായൽ ബണ്ടിലൂടെ ബൈക്കിൽ വരുമ്പോൾ, വണ്ടിയുമായി കായലിലേക്ക് തെന്നി വീണതായിരിക്കാമെന്നാണ് കരുതുന്നത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. വിനിഷയാണ് ഭാര്യ. ദേവന, ദൻവിൻ എന്നിവർ മക്കളാണ്.