ഇരിങ്ങാലക്കുടയിൽ വീട്ടിൽ കയറി 91കാരിയുടെ മാല പൊട്ടിച്ച് കടന്നു. ഇരിങ്ങാലക്കുട മാടായിക്കോണം അച്ചുതന് നായര്‍മൂല ജംഗ്ഷനു സമീപം താമസിക്കുന്ന പൊറ്റയില്‍ വീട്ടില്‍ സുഭദ്രയുടെ മാലയാണ് കവര്‍ന്നത്. വീടിനു മുന്നില്‍ ഇരിക്കുകയായിരുന്ന സുഭദ്രക്ക് മുന്നിൽ മകന്റെ സുഹൃത്താണെന്നും മകന് പറഞ്ഞിട്ടാണ് വരുന്നതെന്നും പറഞ്ഞെത്തിയ യുവാവ് സംസാരത്തിനിടയിൽ മാല പൊട്ടിച്ച് . ബൈക്ക് വീടിനു സമീപത്തു നിന്നും ഏറെ മാറിയാണ് നിര്‍ത്തിയത്.രക്ഷപ്പെടുകയായിരുന്നു. രണ്ടര പവന്റെ സ്വര്‍ണമാലയാണ് നഷ്ടമായത്. മോഷണത്തിനിടയില്‍ വൃദ്ധക്ക് സാരമായി പരിക്കേറ്റു. ഉടന്‍ തന്നെ ഉച്ചത്തില്‍ നിലവിളിച്ചതോടെ സമീപവാസികള്‍ ഓടിയെത്തി. പരിക്കേറ്റ സുഭദ്രയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായി ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു.
Advertisement
Advertisement