ഇരിങ്ങാലക്കുട കൂടൽമാണിക്യം പടിഞ്ഞാറെ ഗോപുരം നവീകരണം പൂർത്തിയാക്കി സമർപ്പിച്ചു

6

ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പടിഞ്ഞാറെ ഗോപുരം നവീകരണം പൂർത്തിയാക്കി സമർപ്പിച്ചു. 58 ലക്ഷം രൂപ ചെലവിലാണ്​ പഴമ നഷ്ടപ്പെടാതെ പൂർണ്ണമായും വാസ്തുവിദഗ്ധൻ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ നവീകരിച്ചത്​.
കൊമ്പൻ കൂടൽമാണിക്യം മേഘാർജുനൻ പടിഞ്ഞാറെ നട തുറന്നതോടൊയാണ് സമർപ്പണ ചടങ്ങ്​ ആരംഭിച്ചത്. തന്ത്രിമാർ ഭദ്രദീപം കൊളുത്തി. ദേവസ്വം ചെയർമാൻ പ്രദീപ്മേനോൻ ഉദ്ഘാടനം ചെയ്തു. നവീകരണസമിതി പ്രസിഡണ്ട് അയ്യപ്പൻ പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ കെ.എൻ. മേനോൻ, ചന്ദ്രമോഹൻ മേനോൻ, ഇ.എസ്.ആർ. മേനോൻ എന്നിവർ ചേർന്ന് ഗോപുരം ദേവസ്വത്തിന് സമർപ്പിച്ചു. സമിതി സെക്രട്ടറി മനോജ് കല്ലിക്കാട്ട് റിപ്പോർട്ടും ട്രഷറർ കെ .കൃഷ്ണദാസ് കണക്കും അവതരിപ്പിച്ചു. തന്ത്രിമാരായ പത്മനാഭൻ നമ്പൂതിരി, കെ. പി. രാമൻ നമ്പൂതിരി, സി .എൻ. നാരായണൻ നമ്പൂതിരി, എ. ആർ. സുബ്രമണ്യൻ നമ്പൂതിരി, ത്രിവിക്രമൻനമ്പൂതിരി, പരികർമ്മി മണക്കാട് പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി, വാസ്തുവിദഗ്ധൻ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി ,ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ ജി അജയകുമാർ, കെ. എ. പ്രേമരാജൻ, കെ. ജി. സുരേഷ്, എ .വി. ഷൈൻ, അഡ്മിനിസ്ട്രേറ്റർ എം. സുഗീത എന്നിവർ സംസാരിച്ചു. നിർമാണത്തിൽ പ്രവർത്തിച്ചവരെ ആദരിച്ചു. സമിതി ജോ. സെക്രട്ടറി പി. എസ്. ജയശങ്കർ സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ നളിൻ ബാബു എസ്. മേനോൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement