ഇരിങ്ങാലക്കുട ശ്രീ സംഗമേശ ആയുർവേദ ഗ്രാമം നാടിന് സമർപ്പിച്ചു

10

ആയുർവേദ ചികിത്സാ പാരമ്പര്യവും കൂടൽമാണിക്യ ക്ഷേത്രത്തിന്റെ പൈതൃകവും സമന്വയിപ്പിച്ചുകൊണ്ടുള്ള അതിനൂതന പദ്ധതി – ശ്രീ സംഗമേശ ആയുർവേദ ഗ്രാമം നാടിന് സമർപ്പിച്ചു. ഇരിങ്ങാലക്കുട‍യിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. അത്യാധുനിക ആയുർവേദ ചികിത്സാ സൗകര്യങ്ങളും ബൃഹത്തായ ഔഷധ സസ്യകൃഷിയുമുൾപ്പെടെ സമഗ്രമായ പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.കൂടൽമാണിക്യ പൈതൃകത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് പൊതുജനാരോഗ്യരംഗത്ത് തനതായ രീതിയിൽ പ്രവർത്തിക്കുന്ന ആയുർവേദഗ്രാമത്തിനാണ് ശ്രീകൂടൽമാണിക്യം ദേവസ്വം നാന്ദി കുറിച്ചിരിക്കുന്നത്. ആയുർവേദ ചികിത്സാരംഗത്ത് നവീനമായ പദ്ധതികളാണ് സംഗമേശ ആയുർവേദ ഗ്രാമം ലക്ഷ്യമിടുന്നത്.ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ആവശ്യമായിവരുന്ന വഴുതനങ്ങ, തുളസി, താമര, കദളി എന്നിവയുടെ കൃഷിയിലൂടെ സ്വയംപര്യാപ്തതയ്ക്ക് ശ്രമിക്കുന്നതോടൊപ്പം, ദേവസ്വംഭൂമി ഉപയോഗപ്പെടുത്തി ക്കൊണ്ടുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ഔഷധസസ്യകൃഷിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.ആദ്യഘട്ടമായി ആരംഭിച്ച ഒ.പി. വിഭാഗം, കൊട്ടിലാക്കൽ പഴയ ടൂറിസം കെട്ടിടത്തിൽ ഉദ്‌ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ പങ്കെടുത്തു.

Advertisement
Advertisement