എം.പി ലാഡ്സ് പദ്ധതിയുടെ അവലോകന യോഗം ചേർന്നു

10

എം പി ലാഡ്സ് പദ്ധതി വഴി നടപ്പിലാക്കുന്ന പദ്ധതികൾ ചർച്ച ചെയ്യുന്നതിന് ടി എൻ പ്രതാപൻ എം പിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. തൃക്കുമാരകുടം കുളം സംരക്ഷണവും സൗന്ദര്യ വൽക്കരണവും എന്ന പദ്ധതിക്കായി ഫുട്പാത്ത്, ഹാൻഡ് റൈൽ, ജിംഫൗണ്ടൻ എന്നിവ ഉൾപ്പെടുത്തി വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിനും അതോടൊപ്പം ചേർപ്പ് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ചൊവ്വൂർ പള്ളിക്കുളം സംരക്ഷണവും സൗന്ദര്യവൽക്കരണവും എന്ന പദ്ധതിയുടെയും വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കാനും മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് എം പി നിർദ്ദേശം നൽകി. കൂടാതെ പട്ടികജാതി പട്ടികവർഗ മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെപ്പറ്റി ജില്ലാ പട്ടികജാതി വികസന ഓഫീസറുമായി ചർച്ച നടത്തുകയും പട്ടികവർഗ സങ്കേതങ്ങളിൽ നടപ്പിലാക്കുന്ന സാംസ്കാരിക നിലയങ്ങൾ, ഇരുമ്പ് പാലം നിർമ്മാണം എന്നിവ ഏറ്റെടുക്കുന്നതിനും യോഗത്തിൽ തീരുമാനമായി.