എം.ബി.ബി.എസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് തൃശൂരിന്; തൃശൂർ മെഡിക്കൽ കോളേജിലെ അശ്വതി സൂരജിന്

14069

കേരള ആരോഗ്യ സർവകലാശാലയുടെ ഈ വർഷത്തെ എം.ബി.ബി.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് തൃശൂരിന്. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ അശ്വതി സൂരജിന് ആണ് ഒന്നാം റാങ്ക്. ഫോർട്ട് ഡെന്റൽ ക്ളിനിക്കിലെ ദന്ത ചികിൽസാ വിദഗ്ദൻ ഡോ.ടി. സൂരജിന്റെയും ഗവ.മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം.ദാസിന്റെയും മകളാണ് അശ്വതി. 81.836 ശതമാനം മാർക്ക് നേടിയാണ് അശ്വതിയുടെ റാങ്ക്. രണ്ടാം റാങ്ക് കോലഞ്ചേരി മെഡിക്കൽ കോളേജിലെ കീർത്തന മനോജിനാണ്. 81.591 ശതമാനം മാർക്ക് നേടിയാണ് കീർത്തനയുടെ വിജയം. കോട്ടയം ഗവ.മെഡിക്കൽ കോളേജിലെ എസ്.സൂര്യജിത്തിനാണ് മൂന്നാം റാങ്ക്. 81.428 മാർക്ക് നേടിയാണ് സൂര്യജിത്തിന്റെ വിജയം. സിവിൽ സർവീസ് പരീക്ഷയിൽ രണ്ട് റാങ്കുകൾ നേടിയുള്ള തിളക്കത്തിൽ നിൽക്കുമ്പോഴാണ് എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്കും തൃശൂരിലെത്തുന്നത്.

Advertisement
Advertisement