എട്ടുമുന പൊട്ടിച്ചിറ തുരുത്ത് പ്രദേശം എം.എൽ.എ സന്ദർശിച്ചു

18

കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിലായ എട്ടുമുന, പൊട്ടിച്ചിറ – അംബേദ്കർ തുരുത്ത് പ്രദേശത്തെ വീടുകൾ സി സി മുകുന്ദൻ എം എൽ എ സന്ദർശിച്ചു.
പൂർണമായി വെള്ളം കയറിയ വീടുകളിലെ താമസക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. സമീപ പുഴയിലെ നീരൊഴുക്ക് ശക്തിപ്പെട്ടാൽ ഇനിയും പ്രത്യാഘാതങ്ങൾ ഉണ്ടാകും. ജില്ലാ കലക്ടർ, ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട് തുരുത്ത് പ്രദേശത്തെ നിവാസികൾക്കാവശ്യമായ സഹായങ്ങൾ ഉറപ്പ് വരുത്തിയതായും എം എൽ എ പറഞ്ഞു.

Advertisement
Advertisement