എരുമപ്പെട്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രിയിൽ തോക്കും ആയുധങ്ങളും മദ്യവുമായി പൂജ

89

എരുമപ്പെട്ടി വരവൂർ രാമൻകുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പില്‍ അർധരാത്രിയിൽ തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങളും മദ്യവും കോഴിയും ഉപയോഗിച്ച് മന്ത്രവാദം. അസമയത്ത് പറമ്പിൽ തീയും പുകയും കണ്ടതിനെ തുടർന്ന് നാട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് പൂജ നടക്കുന്നത് അറിഞ്ഞത്. നാട്ടുകാര്‍ സ്ഥലമുടമയേയും പൂജാരിയേയും പിടികൂടി പോലീസിലേല്‍പ്പിച്ചു.
ഇന്നലെ അര്‍ദ്ധരാത്രിയിലാണ് നാട്ടുകാർ രാത്രിയിലെ തോക്കും മദ്യവും കോഴിയുമായുള്ള പൂജ പിടിച്ചത്.  ബലി നല്‍കാന്‍ എത്തിച്ചതാണ് കോഴിയെന്ന് പറയുന്നു.
എന്നാൽ മുളകും, മല്ലിയുമടക്കമുള്ള വസ്തുക്കളും ഇവിടെ നിന്ന് കിട്ടി. എയര്‍ ഗണ്ണും കത്തി, വാള്‍, കോടാലി വെട്ടരിവാള്‍ തുടങ്ങി ആയുധങ്ങളും വിദേശ മദ്യവും ഉണ്ടായിരുന്നുവത്രേ. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് സ്ഥലമുടമയേയും മന്ത്രവാദിയേയും കസ്റ്റഡിയിലെടുത്തു. ഇവര്‍ എത്തിയ കാറും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേ സമയം കസ്റ്റഡിയിലെടുത്തവരെ പോലീസ് ജാമ്യത്തില്‍ രാത്രിയില്‍ തന്നെ വിട്ടയച്ചു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Advertisement
Advertisement