എരുമപ്പെട്ടി നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തിലെ ഏകാദശി വെള്ളിയാഴ്ച: ആഘോഷമില്ല, ചടങ്ങുകൾ മാത്രം

57

എരുമപ്പെട്ടി നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി മഹോത്സവം വെള്ളിയാഴ്ച ചടങ്ങുകൾ മാത്രമായി ആചരിക്കും. കോവിഡ് പ്രോട്ടോകേൾ പാലിച്ച് മാത്രമേ അന്നേ ദിവസം ദർശനം അനുവദിക്കുകയുള്ളു. 60 വയസിന് മുകളിലുള്ളവരേയും 10 വയസിന് താഴെയുള്ള കുട്ടികളെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതല്ല. ഏകാദശിയോടനുബന്ധിച്ച് നടത്തി വരുന്ന പ്രസാദ് ഊട്ട്, ദ്വാദശി ഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഏകാദശി ദിവസത്തെ കാഴ്ചശിവേലി എഴുന്നെള്ളിപ്പ് ഉച്ചക്ക് 1.30ന് ആരംഭിച്ച് 4.30 നും രാത്രി എഴുന്നള്ളിപ്പ് 12.30 നും അവസാനിക്കുന്നതായിരിക്കും.