എറണാകുളം-അങ്കമാലി അതിരൂപത: മാർ ആന്റണി കരിയിലിന്റെ രാജി സ്വീകരിച്ചു; ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ അഡ്മിനിസ്ട്രേറ്ററായി മാർപാപ്പ നിയമിച്ചു

24

കാക്കനാട് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ച് ബിഷപ്പിന്റെ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ നിയമിച്ചു. ഇതുസംബന്ധിച്ച് പ്രഖ്യാപനം ഇന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30ന് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസ്സിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു. അതിരൂപതയുടെ പുതിയ ഭരണ സംവിധാന ത്തെക്കുറിച്ചുള്ള അറിയിപ്പ് ഇന്നലെ ഡൽഹിയിൽനിന്ന് അപ്പസ്തോലിക് ന്യൂൺഷോ ആർച്ചുബിഷപ്പ് ലെയോപോൾ ദോ ജില്ലി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നൽകിയിരുന്നു. തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പിന്റെ സ്ഥാനത്ത് തുടർന്നുകൊണ്ടായിരിക്കും മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ചുമതല നിർവ്വഹിക്കുന്നത്.

Advertisement

പൗരസ്ത്യ സഭാനിയമത്തിലെ 234-ാം നമ്പർ കാനൻ അനുസരിച്ചാണ് സേദെ പേന (sed plena) അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലെയണാർദോ സാന്ദ്രി നൽകിയിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പായി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടരുമ്പോൾത്തന്നെ മാർപാപ്പ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ലാറ്റിൻ പദമാണ് സേദെ പേന എന്നത്. അതിരൂപത യുടെ ഭരണകാര്യങ്ങളിൽ അഡ്മിനിസ്ട്രേറ്ററുടെ അധികാരാവകാശങ്ങൾ നിയമന പത്രത്തിൽ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇതിനുമുമ്പ് ഇപ്രകാരം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് 2018ൽ നിയമിതനായിരു

ആർച്ച് ബിഷപ്പ് ആഡ്രൂസ് താഴത്തിന് നൽകിയിരിക്കുന്ന നിയമന പത്രത്തിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും കൃത്യമായി നിർണയിച്ചിട്ടുണ്ട്. ഒരു രൂപതാമെത്രാന്റെ അവകാശങ്ങളോടും ഉത്തരവാദിത്വങ്ങ ളോടുകൂടിയാണ് അതിരൂപതയിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കു മേജർ ആർച്ചുബിഷപ്പിനോടും സിനഡിനോടും ആലോചന തേടാമെങ്കിലും അതിരൂപതയുടെ ഭരണനിർവ്വഹണത്തിൽ പരി. സിംഹാസനത്തോടാണ് അഡ്മിനിസ്ട്രേറ്റർ നേരിട്ട് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നത്. വി. കുർബാനയുടെ ഏകീകൃത അർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കേണ്ടതിനെക്കുറിച്ചും ആവശ്യമായ സാഹചര്യങ്ങളിൽ നിശ്ചിത കാലഘട്ടത്തിലേക്ക് ഒഴിവുനൽകുന്നതിനെക്കുറിച്ചും നിയമന പത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

1951 ഡിസംബർ 13ന് ജനിച്ച ആർച്ചുബിഷപ്പ് ആഡ്രൂസ് താഴത്ത് 1977 മാർച്ച് 14നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാർ താഴത്ത് 2007 മാർച്ച് 18-ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ടു. പെർമനന്റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ, വിദ്യാഭ്യാസ കമ്മിറ്റി കൺവീനർ, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷൻ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിനു പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം റോമിലേക്ക് വിളിപ്പിച്ച മെത്രാന്മാരിൽ മാർ ആൻഡ്രൂസ് താഴത്തും ഉൾപ്പെട്ടിരുന്നു.

Advertisement