എൻ.സി.പി തൃശൂർ ജില്ലാ മുൻ പ്രസിഡണ്ട് ടി.കെ ഉണ്ണികൃഷ്ണനും സംസ്ഥാന ജില്ലാ നേതാക്കളും കൂട്ടത്തോടെ സി.പി.എമ്മിൽ ചേർന്നു

57

സംസ്ഥാന നേതൃത്വത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് രാജിവെച്ച സി.പി.എമ്മിൽ ചേർന്നു. എൻ.സി.പി സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡന്റുമായ ടി.കെ. ഉണ്ണികൃഷ്ണൻ ഉൾപ്പെടെ സംസ്ഥാന ജില്ല കമ്മിറ്റി അംഗങ്ങളും ബ്ലോക്ക് മണ്ഡലം നേതാക്കളും ഭാരവാഹികളുമായ 35 പേർ സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സി.പി.എം ജില്ലാ ആസ്ഥാനമായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ഇവർക്ക് സ്വീകരണം നൽകി. ജില്ല സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എ. ജില്ല സെക്രട്ടറിയറ്റ് അംഗങ്ങളായ കെ.വി. അബ്ദുൽ ഖാദർ, പി.കെ. ഷാജൻ, ജില്ല കമ്മിറ്റി അംഗം ടി.കെ. വാസു, ഷാജിനക്കര, കെ.പി. ജോസ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ് സ്വാഗതവും, ജില്ല കമ്മിറ്റി അംഗം രാജേഷ് നന്ദിയും പറഞ്ഞു.

Advertisement
Advertisement