എൻ.സി.പി ഭവനസന്ദർശന പരിപാടിക്ക് തുടക്കമായി

38

എൻ.സി.പി സംസ്ഥാന ഫണ്ട് ശേഖരണത്തോടനുബന്ധിച്ചുള്ള ഭവനസന്ദർശന പരിപാടി ജില്ലയിൽ ആരംഭിച്ചു. സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ വസതിയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മോളി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.രലു കെ. മാരാത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.എ മുഹമ്മദ് ഷാഫി, കെ.വി പ്രവീൺ, കെ.എം സൈനുദ്ധീൻ, വി.എം നയന, ബ്ലോക്ക് പ്രസിഡന്റ് മോഹൻദാസ് എടക്കാട്, സംസ്ഥാന സമിതി അംഗം അഡ്വ. പയസ് മാത്യു, വി.ആർ.പുഷ്പാകരൻ, എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി വിജിത വിനുകുമാർ, ഗോകുലൻ, എൻ.സി.പി മണ്ഡലം പ്രസിഡന്റ് സുഷീൽ കുമാർ, സഞ്ചു കാട്ടുങ്ങൽ, ഷിബു ജോൺ എന്നിവർ സംസാരിച്ചു.

Advertisement
Advertisement