ഏകാദശി നിറവിൽ തിരുവമ്പാടി

17

തിരുവമ്പാടി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശി ആഘോഷിക്കുന്നു. രാവിലെ ശീവേലിക്ക് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി. ഉച്ച കഴിഞ്ഞ് 3.30ന് കാഴ്ച ശീവേലിയും നടക്കും. വൈകീട്ട് നാലിന് അക്ഷര ശ്ളോക സദസ്, 5.30ന് തിരുവാതിരക്കളി, ആറിന് പഞ്ചവാദ്യം, ഏഴിന് പ്രഭാഷണം രാത്രി ഒമ്പതിന് വിളക്കെഴുന്നെള്ളിപ്പും ഇടക്ക പ്രദക്ഷിണവും നടക്കും. 11.30ന് തൃപ്പുകക്ക് ശേഷം നടയടക്കും. നാളെയാണ് ദ്വാദശി. രാവിലെ പണസമർപ്പണം നടക്കും.

Advertisement
Advertisement