‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’: പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ നാളെ വിദ്യാർഥികളുമായി സംവദിക്കും

6

കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശൂര്‍ ഫീല്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏക ഭാരതം ശ്രേഷ്ഠ ഭാരതം പരിപാടിയുടെ ഭാഗമായി തൃശൂര്‍ ജില്ലാ റൂറല്‍ പൊലീസ് മേധാവി
ഐശ്വര്യ ഡോംഗ്രെ നാളെ രാവിലെ 10.45ന് വിമലാ കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കും. തുടര്‍ന്ന് തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടില്‍ പരാമര്‍ശിക്കുന്ന ഭാഗമായ ഗാന്ധാരി വിലാപത്തിന്റെ നൃത്താവിഷ്‌ക്കാരം, കേരള കലാമണ്ഡലത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കും.

Advertisement
Advertisement