ഒല്ലൂരിൽ കള്ള് ഷാപ്പിൽ വാക്ക് തർക്കത്തിനിടയിൽ കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്

66

ഒല്ലൂരിൽ കള്ള് ഷാപ്പിനുള്ളിലെ വാക്ക് തർക്കത്തിനിടയിൽ കത്തിക്കുത്ത്. യുവാവിന് കുത്തേറ്റു. തൈക്കാട്ടുശേരി പൊന്തക്കൽ വീട്ടിൽ ജോബിക്ക് (41) ആണ് പരിക്കേറ്റത്. തൈക്കട്ടുശ്ശേരി കള്ള് ഷാപ്പിൽ രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. വാക്ക് തർക്കത്തിനിടെയാണ് ആക്രമണമെന്ന് പറയുന്നു. ജോബിക്ക് നെഞ്ചത്തും, പുറത്തും കുത്തേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. ഒല്ലൂർ പോലീസ് സ്ഥലത്തേതിയാണ് ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisement
Advertisement