ഒല്ലൂരിൽ ചവറുകൾക്ക് തീയിടുന്നതിനിടെ തീ ദേഹത്ത് പടർന്ന് വയോധികന് ഗുരുതര പരിക്ക്

25

ഒല്ലൂരിൽ ചവറുകൾക്ക് തീയിടുന്നതിനിടെ തീ ദേഹത്ത് പടർന്ന് വയോധികന് ഗുരുതര പരിക്ക്. മരത്താക്കര കുടം സ്റ്റോപ്പിന് സമീപം പഴയിൽ വീട്ടിൽ സണ്ണിക്ക് (66) ആണ് ഗുരുതര പൊള്ളലേറ്റത്. രാവിലെയാണ് സംഭവം. വീട്ടു വളപ്പിൽ ഉണക്ക ഇലകൾ കൂട്ടി കത്തിക്കുന്നതിനിടയിൽ തീ കൊടുത്തിരുന്ന വസ്ത്രത്തിൽ പടർന്ന് പൊള്ളലേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സണ്ണിയെ ഒല്ലൂർ ആക്ടസ് പ്രവർത്തകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement