കടങ്ങോട് പഞ്ചായത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

109

കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കടങ്ങോട് ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ കനത്ത ജാഗ്രതാ നിർദേശം നൽകി പഞ്ചായത്തും ആരോഗ്യ വിഭാഗവും. ഉറവിടമറിയാത്ത കേസുകൾ, സമ്പർക്ക കേസുകൾ എന്നിവ ഉൾപ്പെടെ ഉണ്ടായ സാഹചര്യത്തിൽ നിലവിൽ 2, 4, 17, 18 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇവിടെ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പുതിയ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവരുടെ സമ്പർക്കപ്പട്ടികയും തയ്യാറാക്കി ഇതിനകം നൂറോളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്. പൊതു ഇടങ്ങൾ, കടകൾ, വീടുകൾ എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാവണമെന്ന് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജലീൽ ആദൂർ അറിയിച്ചു.

Advertisement
Advertisement