കഥകളിയാചാര്യന്റെ അനുഗ്രഹം തേടി ‘ഗുരുകൃപ’യിൽ മട്ടന്നൂർ

45

കഥകളിയാചാര്യൻ കലാമണ്ഡലം ഗോപിയെ സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി സന്ദർശിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് മട്ടന്നൂർ ശങ്കരൻകുട്ടിയും ഭാര്യ ഭാരതിയോടൊപ്പം മുണ്ടൂർ അവണാവ് റോഡിലെ ഗുരുകൃപയിലെത്തിയത്. ഇരുവരെയും സ്വീകരിച്ചു. കലാമണ്ഡലം ഗോപിയെ നമസ്കരിച്ചു. മട്ടന്നൂരിനെ ഗോപിയാശാൻ പൊന്നാടയണിയിച്ച് ആദരിച്ചു. അര മണിക്കൂറോളം ചിലവിട്ടാണ് മടങ്ങിയത്.

Advertisement
Advertisement