കരിമ്പാടം കോൾപടവിൽ ആഘോഷമായി കൊയ്ത്തുത്സവം

3

വെങ്കിടങ്ങ് പടിഞ്ഞാറെ കരിമ്പാടം കോൾപടവിൽ പരമ്പരാഗത രീതിയിൽ നടന്ന കൊയ്ത്തുത്സവം ആഘോഷമായി. 310 ഏക്കറിൽ 308 കർഷകരാണ് കൃഷിയിറക്കിയത്. 130 ദിവസം മൂപ്പുള്ള ‘ഉമ’ വിത്താണ് വിതച്ചത്​.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദിനി വേണു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആൻ്റണി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുംതാസ് റസാക്ക്, വാർഡ് അംഗം കൊച്ചപ്പൻ വടക്കൻ, കൃഷി അസിസ്റ്റൻറ് സുനിൽ ദത്ത്, പടവ് പ്രസിഡൻറ് പ്രസാദ് കാണത്ത്, സെക്രട്ടറി ജോർജ് പണ്ടൻ, വൈസ് പ്രസിഡൻ്റ് എം കെ സദാനന്ദൻ, ജോയൻ്റ് – സെക്രട്ടറി കെ പി ജോൺസൻ, ട്രഷറർ കെ ഡി ഫ്രാങ്കോ എന്നിവർ സംസാരിച്ചു. ആറ് കൊയ്ത്ത് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
കാലാവസ്ഥ അനുകൂലമായാൽ 10 ദിവസം കൊണ്ട് കൊയത്ത് പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Advertisement
Advertisement