കരുണാകരൻ സപ്തതി മന്ദിരത്തിൽ പപ്പായ തൈ നട്ടു: ഡി.സി.സിയുടെ പരിസ്ഥിതി ദിനാചരണം

13

പരിസ്ഥിതി ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഡി.സി.സിയിൽ നടന്ന തൈ നടൽ പരിപാടി ഡി.സി.സി. പ്രസിഡന്റ് എം പി വിൻസെൻറ് നിർവഹിച്ചു. കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഔഷധഗുണമുള്ള പപ്പായ തൈകൾ നട്ടാണ് ഉദ്ഘാടനം ചെയ്തത്. നട്ടുപിടിപ്പിക്കുക മാത്രമല്ല സംരക്ഷണവും നൽകണമെന്ന് ഡി.സി.സി. പ്രസിഡന്റ് എം പി വിൻസെൻറ് പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിസിസി സെക്രട്ടറി ജോസ് വള്ളൂർ, ഡിസിസി ഭാരവാഹികളായ കെ എച്ച് ഉസ്മാൻഖാൻ, ബൈജു വർഗീസ്, സി ഡി അന്റോസ്, സജിപോൾ മാടശ്ശേരി, കെ ഗിരീഷ്കുമാർ, അനിൽ പൊറ്റേക്കാട് തുടങ്ങിയവർ പങ്കെടുത്തു.