കളരിക്കാവ് അമ്പാടി കണ്ണൻ ചെരിഞ്ഞു

18

ആന പ്രേമികളുടെ ഹരമായ കളരിക്കാവ് അമ്പാടി കണ്ണൻ പോർക്കുളത്ത് ചെരിഞ്ഞു.
ഇരിങ്ങപ്പുറം സ്വദേശി കളരിക്കാവ് നിതിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആന .
പോർക്കുളം പൂമരത്തിന് സമീപം ഇയാളുടെ ഭാര്യ വീട്ടിലാണ് കാലങ്ങളായി കഴിഞ്ഞിരുന്നത്. ഇരുപത് വയസ് മാത്രം പ്രായമുണ്ടായിരുന്ന ആന
ഒരു മാസമായി നീരിലായിരുന്നു. 
രോഗ ലക്ഷണങ്ങൾ കാര്യമായൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വ്യാഴാഴ്ച മുതൽ ഭക്ഷണത്തോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ട്  
അഞ്ചോടെയാണ് അന്ത്യം സംഭവിച്ചത്.
ആനചെരിഞ്ഞ വിവരമറിഞ്ഞ് നിരവധി പേരാണ് എത്തുന്നത്.
റോഡരികിലെ വീട്ടിൽ തളച്ചിരുന്നതിനാൽ വഴി യാത്രക്കാർ പോലും എപ്പോഴും കാഴ്ചക്കാർ ആകാറുണ്ട്.