‘കളി കളിയായി കാണണം തമാശകൾ തമാശയായി ഉൾക്കൊള്ളണം’; അതിര് വിടുന്ന ആരാധകർ’ക്ക് ഉപദേശവുമായി തൃശൂരിലെ ചായക്കടയിൽ പോസ്റ്റർ

79

ലോകത്തെ ഫുട്ബോൾ പ്രേമികളെ ഞെട്ടിച്ച അർജന്റീന സൗദി അറേബ്യ മത്സരത്തിന് അർജന്റീന ആരാധകർക്ക് ആരാധകർക്ക് നേരെ വിമർശനങ്ങളും പരിഹാസങ്ങളും അതിര് വിടുകയും പലതും വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിയപ്പോൾ കളിയെ കളിയായി കാണാൻ ഉപദേശവുമായി ഷോപ്പുകളിൽ പോസ്റ്റർ. 

Advertisement

തൃശൂർ പാട്ടുരായ്ക്കലിലുള്ള ക്യാപിറ്റൽ ടവേഴ്സിലുള്ള ചായക്കടയിലാണ് അർജ
ന്റീനയുടെ കളിക്കുശേഷം ഉപദേശ രൂപേണയുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള തമാശകൾ തമാശയായി എല്ലാവരും ഉൾക്കൊള്ളണമെന്ന് അഭ്യർഥിക്കുന്നു’ എന്നാണ് പോസ്റ്റർ. ക്യാപിറ്റൽ ടവറിലെ ഫുട്ബോൾ
പ്രേമികൾ എന്ന പേരിലാണ് പോസ്റ്റർ.

IMG 20221123 WA0034


അർജന്റീന സൗദിയോട് തോൽവി ഏറ്റുവാങ്ങിയ കളികണ്ടു കൊണ്ടിരിക്കെ ക്യാപിറ്റൽ ടവറിലെ സ്റ്റാർ ടീ ഷോപ്പിലുണ്ടായിരുന്നവർ തമ്മിൽ കളിയാക്കിയും തമാശ പറഞ്ഞുമുള്ള രീതി അതിര് വിട്ട് വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിയിരുന്നു. ഇതോടെയാണ് കളി കളിയായി കാണണമെന്നും തമാശകൾ തമാശയായി ഉൾക്കൊള്ളണമെന്നും പോസ്റ്റർ പതിക്കേണ്ടി വന്നത്. ‘ഇവിടെ രാഷ്ട്രീയം പറയരുത്’ എന്ന് ഗ്രാമങ്ങളിലെ ചായക്കടകളിൽ കണ്ടും കെട്ടും പരിചയമുള്ളവർക്ക് പുതിയ അനുഭവമാണ് പാട്ടുരായ്ക്കലിൽ ചായക്കടയിൽ സ്ഥാപിച്ചിട്ടുള്ള കളിയെ കളിയായി കാണണം എന്ന പോസ്റ്റർ.  പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും ആയി പ്രചരിക്കുന്നുണ്ട്.

Advertisement