കവി കുഞ്ഞുണ്ണി മാഷ് സ്മാരക പ്രാദേശിക സമിതി രൂപീകരിച്ചു; കുഞ്ഞുണ്ണി മാഷ് സ്മാരകത്തിൽ തുടർ പരിപാടികൾക്ക് തീരുമാനം

13
5 / 100

കവി കുഞ്ഞുണ്ണിമാഷ് സ്മാരക പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു. ഗീതഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് അടഞ്ഞ് കിടന്നിരുന്ന കുഞ്ഞുണ്ണി മാഷ് സ്മാരകത്തിൽ തുടർ പരിപാടികൾ സംഘടിപ്പിച്ച് സജീവമാക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ.തോമസ് ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ആർ.ജിത്ത്, രശ്മി മുള്ളംകുഴി ,സി.കെ.കുട്ടൻ, ‘ ജോസ് താടിക്കാരൻ ,കെ ആർ മുരളി ,കെ ഗോവിന്ദൻ ,ആർ.ഐ സക്കറിയ, എന്നിവർ പ്രസംഗിച്ചു. പ്രാദേശിക സ്മാരക സമിതി ഭാരവാഹികളായി ഗീത ഗോപി എം.എൽ.എ, കെ.പി മോഹനൻ (സാഹിത്യ അക്കാദമി സെക്രട്ടറി), കെ ഗോവിന്ദൻ, സി.കെ കുട്ടൻ , വി.ആർ ബാബു (രക്ഷാധികാരികൾ ), വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് ഷിനിത ആഷിക് (ചെയർമാൻ ) ആർ.ഐ സക്കറിയ (വർക്കിംഗ് ചെയർമാൻ), ഇ.കെ തോമസ് (കൺവീനർ) വി.ആർ. ജിത്ത് , രശ്മി മുള്ളംകുഴി, ജോസ് താടിക്കാരൻ (ജോ.കൺവീനർ), മല്ലിക ദേവൻ, സുധീർ പട്ടാലി, തപതി, അനിത കാർത്തികേയൻ,
കെ.എ വിജയൻ, ഇ.പി അജയഘോഷ്, സിജി സുരേഷ്, കെ.ആർ മുരളി, എ.ജി .സുഭാഷ്, ഗോപാലൻ വേളയിൽ, വല്ലഭൻ അതിയാരത്ത് (കമിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.