കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ ധനഹായം കൈമാറി

21

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ ആദ്യഗഡു കൈമാറി. പാലപ്പിള്ളി സ്വദേശി സൈനുദീൻ, മറ്റത്തൂർ ചുങ്കാൽ സ്വദേശി പീതാംബരൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് സർക്കാർ ധനസഹായത്തിൻ്റെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ കൈമാറിയത്. എംഎൽഎ കെ.കെ.രാമചന്ദ്രൻ തുക കൈമാറി. ചാലക്കുടി ഡിഎഫ്ഒ സംബുദ്ധ മജുംദാർ, വെള്ളികുളങ്ങര ആർഎഫ്ഒ ജോബിൻ ജോസഫ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം വിഎസ് പ്രിൻസ്, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.