കാലാവസ്ഥാ വ്യതിയാനം ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുമെന്ന് ഡോ. കെ. കെ. ജയസൂര്യ൯

6

കാലാവസ്ഥാ വ്യതിയാനം ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുമെന്ന് ഡോ. കെ. കെ. ജയസൂര്യ൯. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിമാസ പ്രഭാഷണ പരിപാടിയിൽ ഐ. പി. സി. സി റിപ്പോർട്ടിനെ വിശകലനം ചെയ്ത് സഠസാരിക്കുകയായിരുന്നു അദ്ദേഹം. അനിയന്ത്രിതമായ രീതിയിലുള്ള ഹരിതഗ്രഹ വാതകങ്ങളുടെ ബഹി൪ഗമന൦ ലോകത്താകമാനം അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവ് എന്നിവ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങളിലൊന്നായ വിവിധ വാതങ്ങളുടെ സ്വഭാവത്തിലും അത് ഉളവാക്കുന്ന പ്രഭാവത്തിലു൦ വലിയ മാറ്റങ്ങൾ വരുത്തുന്നു. ഇത് ആഗോളതലത്തിലു൦ പ്രാദേശികമായു൦ വർഷപാതത്തിന്റെ അളവിലും സ്വഭാവത്തിലും വലിയ മാറ്റങ്ങൾ വരുത്തു൦. ഇന്ന് നിലനിൽക്കുന്ന കാർഷിക ഉല്പാദനത്തെ ബാധിക്കു൦. ഇത് മാനവരാശിയുടെ നിലനില്പിനെ തന്നെ സാരമായി ബാധിക്കു൦. സമ്പന്ന രാഷ്ട്രങ്ങൾ അവ൪ ഉൾപ്പടെയുള്ള വിവിധ ലോകരാഷ്ട്രങ്ങളുടെ സംയോജിത സംഘങ്ങൾ മുന്നോട്ടു വെക്കുന്ന നിർദ്ദേശങ്ങൾ ഒന്നും പരിഗണിക്കാതെ ഇന്നുള്ള മുതലാളിത്ത വികസന പാത പിൻതുടർന്നാൽ ഭൂമി അധിവാസ യോഗ്യമല്ലാതാവാൻ അധികാല൦ വേണ്ടി വരില്ല. ഡോ. ഗോപകുമാർ ചോലയിൽ അധ്യക്ഷത വഹിച്ചു. ഡോ. വിദ്യാസാഗർ, പ്രൊഫ. കെ. ആ൪. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement