കാർഗിൽ യുദ്ധ വിജയ സ്മരണ പുതുക്കി രാജ്യം: രാജ്യത്തിന് അഭിമാന ദിവസം, ജീവൻ ബലിയർപ്പിച്ച സൈനീകർക്ക് സല്യൂട്ട് എന്ന് പ്രധാനമന്ത്രി; ജീവത്യാഗം ചെയ്ത സൈനികരോടും അവരുടെ കുടുംബങ്ങളോടും നാം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് മേയർ

5

കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി രാജ്യം. അതിർത്തിയിൽ അശാന്തി പരത്താനെത്തിയ ശത്രുവിനെ തുരത്തിയോടിച്ച് ഇന്ത്യ നേടിയ വിജയത്തിന്റെ ഓർമകൾ നൽകുന്നതാണ് ഓരോ ഭാരതീയനും ജൂലൈ 26. മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലിൽ പാകിസ്ഥാന് മേൽ ഇന്ത്യ വിജയക്കൊടി നാട്ടിയത്.

Advertisement

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീരസൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് അഭിമാന ദിവസമാണ് കാർഗിലിൽ വിജയം കൈവരിച്ച ഈ ദിവസം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് സല്യൂട്ട് എന്നും മോദി ട്വിറ്ററിൽ കുറിച്ചു.

‘ഭാരതാംബയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ് കാർഗിൽ വിജയ് ദിവസ്. ഈ അവസരത്തിൽ, മാതൃരാജ്യത്തിന്റെ പ്രതിരോധത്തിനായി ധീരതയുടെ ഔന്നത്യം പ്രകടിപ്പിച്ച രാജ്യത്തെ എല്ലാ ധീരരായ പുത്രന്മാർക്കും എന്റെ സല്യൂട്ട്’…പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ശത്രു സൈന്യത്തെയും പ്രതികൂല കാലാവസ്ഥയേയും തകർത്തെറിഞ്ഞ പോരാട്ടം. ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിച്ച സൈനികശക്തി. ധൈര്യം കവചമാക്കി പോരാട്ടവീര്യം കൈമുതലാക്കി ഇന്ത്യന്‍ സൈനികര്‍ പോരാടി നേടിയ സമാനതകള്‍ ഇല്ലാത്ത വിജയത്തിന്റെ കഥയാണ് കാർഗിലിലേത്.

കാര്‍ഗിലിലെ മലമുകളിൽ അപരിചിതരായ ആളുകളെ ഹിമാലയത്തിലെ ആട്ടിടയന്മാര്‍ കണ്ടതോടെയാണ് പാക് ചതി പുറത്തായത്. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രു കൈവശപ്പെടുത്തിയിരുന്നു. ആട്ടിടയന്മാർ അത് ഇന്ത്യൻ സൈന്യത്തെ അറിയിച്ചു. അന്വേഷണത്തിന് പോയ 56 ബ്രിഗേഡിലെ സൈനികര്‍ തിരിച്ചെത്തിയത് രക്തത്തിൽ കുളിച്ച്. രണ്ടാം തെരച്ചിൽ സംഘത്തിലെ നിരവധി പേര്‍ മരിച്ചു. നിരീക്ഷണ പറക്കൽ നടത്തിയ യുദ്ധവിമാനങ്ങൾ പാക് സേന വെടിവച്ചിട്ടു. അതിര്‍ത്തിയിൽ യുദ്ധസമാന സാഹചര്യമെന്ന് സൈന്യം തിരിച്ചറിഞ്ഞു. പിന്നാലെ ഓപ്പറേഷന്‍ വിജയ്‌ എന്ന് പേരിട്ട് സൈനിക നടപടി.മഞ്ഞുകാലത്ത് മലമുകളിൽ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനികര്‍ പിൻവാങ്ങും. അത് മുതലെടുത്താണ് 1999 ഏപ്രിൽ മാസത്തിന് ശേഷം നിയന്ത്രണ രേഖ കടന്ന് പതിനഞ്ച് കിലോമീറ്ററോളും ദൂരം പാക് സൈന്യം എത്തിയത്. കാര്‍ഗിൽ ജില്ലയിലെ ദ്രാസിലൂടെ കടന്നുപോകുന്ന ശ്രീനഗര്‍-ലേ ദേശീയപാതക്ക് അരികിലെ ടൈഗർ ഹിൽ, തോലോലിംഗ് മലനിരകളിൽ പാക് സൈന്യം താവളമുറപ്പിച്ചു.മലമുകളിൽ പാക് സൈന്യവും താഴെ ഇന്ത്യൻ സൈന്യവും. തുടക്കത്തിൽ എല്ലാ പ്രതിരോധ നീക്കങ്ങളും പരാജയപ്പെട്ടു. ജൂണ്‍ മാസത്തോടെ പ്രത്യാക്രമണം ശക്തമാക്കി. ബോഫേഴ്സ് പീരങ്കികൾ ഇടവേളകളില്ലാതെ പ്രവര്‍ത്തിപ്പിച്ചു. 2,50,000 ഷെല്ലുകളാണ് ടൈഗര്‍ ഹിൽ, തോലോലിംഗ്, ബട്ടാലിക് മലകൾ തിരിച്ചുപിടിക്കാൻ ബോഫേഴ്സ് പീരങ്കികൾ തൊടുത്തത്. രാവും പകലുമില്ലാത്ത പോരാട്ടം. ജീവൻ വെടിയാൻ സന്നദ്ധരായി മലമുകളിൽ വലിഞ്ഞു കയറിയ ഇന്ത്യയുടെ ധീരൻമാർ പാക് ബങ്കറുകൾ ഓരോന്നായി തകർത്തു. ഒടുവിൽ തോലിംഗും ടൈഗർ ഹില്ലും സൈന്യം തിരിച്ചുപിടിച്ചു. മലമുകളിൽ ത്രിവര്‍ണ പതാക പാറിച്ചു.72 ദിവസത്തോളം നീണ്ട പോരാട്ടത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ചത് 527 ജവാന്മാർ. 1999 ജൂലൈ 14ന് ഇന്ത്യ പാക്കിസ്ഥാന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. രാജ്യത്തിന്‍റെ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കാർഗിലിലെ യുദ്ധവിജയം. ഇരുപത്തിമൂന്ന് വർ‍ഷങ്ങൾക്കിപ്പുറം ധീരസൈനികരുടെ ഓ‌ർമ പുതുക്കുകയാണ് രാജ്യം.

അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ കേരള എക്സ് സർവീസസ് ലീഗ് തൃശൂർ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ മേയർ എം കെ വർഗ്ഗീസ് തൃശൂർ പൗരാവലിക്ക് വേണ്ടി പുഷ്‌ചക്രം അർപ്പിച്ചു.

രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികരോടും അവരുടെ കുടുംബങ്ങളോടും നാം എന്നും കടപ്പെട്ടിരിക്കുന്നു എന്ന് മുൻ സൈനികൻ കൂടിയായ മേയർ പറഞ്ഞു.

കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള അമർ ജവാൻ സ്മാരകം തൃശ്ശൂരിൽ ആണെന്നുള്ളത്. സാംസ്‌കാരിക തലസ്ഥാനത്തിന് ഈ സ്മാരകം അഭിമാനം നൽകുന്നു എന്ന് പി. ബാലചന്ദ്രൻ എം.എൽ.എ പറഞ്ഞു.

പി ബാലചന്ദ്രൻ, കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ഹവിൽദാർ ഈനാശുവിന്റെ പത്‌നി സിജി, ലീഗ് രക്ഷധികാരി കേണൽ എച്ച് പദ്മനാഭൻ, കൗൺസിലർ എൻ. പ്രസാദ്, സ്മിത വിനു,ലീഗ് സംസ്ഥാന പ്രസിഡന്റ്‌ കെ ആർ ഗോപിനാഥൻ നായർ, ജില്ലാ പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി മോഹൻദാസ് എന്നിവരും പുഷ്പചക്രം അർപ്പിച്ചു.

അനേക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുടെ പ്രതിനിധികളും നിരവധി സൈനിക -പൂർവ്വ സൈനിക ഉദ്യോഗസ്ഥരും പൊതുജനങ്ങളും സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് സിവിൽ സ്റ്റേഷൻ ഡിവിഷൻ കമിറ്റിയുടെ ഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് അനുസ്മരണം നടത്തി. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ചsങ്ങ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുനിത വിനു അധ്യക്ഷത വഹിച്ചു.

tcr chr4 kargil congress

അയ്യന്തോൾ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ജെലിൻ ജോൺ, കൗൺസിലർ മേഫി ഡെൽസൻ, ഷാജു ചേലാട്ട്, ഹരിത്ത് ബി കല്ലുപാലം, രതീശൻ വാരണം കുടത്ത്, സജീഷ് ഈച്ചരത്ത്, ശ്രീരാം ശ്രീധർ, ടി.എസ് നിതീഷ്, കെ.വൈശാഖ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. അനേക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുടെ പ്രതിനിധികളും നിരവധി സൈനിക -പൂർവ്വ സൈനിക ഉദ്യോഗസ്ഥരും പൊതുജനങ്ങളും സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ അയ്യന്തോൾ അമർജവാൻ ജ്യോതിയിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

tcr chr4 kargil bjp

ബി.ജെ.പി തൃശൂർ ജില്ലാ അധ്യക്ഷൻ അഡ്വ. കെ.കെ അനീഷ് കുമാർ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള, മേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, മണ്ഡലം പ്രസിഡന്റുമാരായ രഘുനാഥ് സി മേനോൻ, വിപിൻ അയിനിക്കുന്നത്ത്, കൗൺസിലർ എൻ പ്രസാദ്, മഹിളാമോർച്ച സംസ്ഥാന ട്രഷറർ ശ്രീമതി സത്യലക്ഷ്മി, ഏരിയ പ്രസിഡന്റ് മുരളീനാഥ് എന്നിവർ നേതൃത്വം നൽകി.

 കാർഗിൽ വിജയ ദിനത്തോടനുബന്ധിച്ച് തൃശൂർ കോർപറേഷൻ അമ്പത്തിയഞ്ചാം ഡിവിഷന്റെ ആഭിമുഖ്യത്തിൽ അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച കെ.ടി ഈനാശുവിന്റെ ഭാര്യ ഷിജി ഈനാശുവിനെയും വിരമിച്ച പത്തു ജവാൻമാരെയും ആദരിച്ചു.

tcr chr4 kargil division

തൃശൂർ ട്രാഫിക് എൻഫോഴ്‌സ്മെന്റ് എസ്.എച്ച്.ഒ പി ബിനൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. കൗൺസിലർ മേഫി ഡെൽസൺ അധ്യക്ഷത വഹിച്ചു. മുൻ ലഫ്റ്റനന്റ് കേണൽ ടി.ഡി അന്തപ്പൻ, കൗൺസിലർ സുനിത വിനു, മുൻ ഡി.വൈ.എസ്.പി എ രാമചന്ദ്രൻ, ആർട്ടിസ്റ്റ് നന്ദൻ പിള്ള, വിജയകുമാർ പാറമേൽ എന്നിവർ പങ്കെടുത്തു.

Advertisement