കാർഷിക-ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി വടക്കാഞ്ചേരി ബ്ലോക്ക്

16
4 / 100

കാർഷികം- ആരോഗ്യ- വിദ്യാഭ്യാസ മേഖലകൾക്ക് മുൻ‌തൂക്കം നൽകി പദ്ധതികൾ ആവിഷ്കരിക്കാൻ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തീരുമാനം. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ പദ്ധതി രൂപികരണത്തിനായി ബ്ലോക്ക് പഞ്ചായത്ത്‌ കോൺഫറെൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വടക്കാഞ്ചേരി ആസ്ഥാനമായുള്ള കാർഷിക ഉത്പന്നങ്ങളുടെ സംഭരണ വിപണന കേന്ദ്രം കാർഷിക രംഗത്തെ നാഴികക്കല്ലായി മാറുമെന്ന് യോഗം വിലയിരുത്തി. എരുമപ്പെട്ടി സി എച്ച് സി യിൽ മാമോഗ്രാഫി സൗകര്യം ഏർപ്പെടുത്തുമെന്നതിന് വേണ്ട നടപടികൾ ആരംഭിക്കാനും തീരുമാനമായി.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി നഫീസ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ സി വി സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പി എസ് വിനയൻ, ജലീൽ ആദൂർ, സാബിറ പി, വിവിധ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.