കാർഷിക സമരങ്ങൾ കേന്ദ്ര സർക്കാർ ഗൗരവത്തോടെ സമീപിക്കണമെന്ന് എസ്.വൈ.എസ്

9
4 / 100

കാർഷിക മേഖലയിലെ കോർപറേറ്റ് കടന്നുകയറ്റങ്ങളെ കുറിച്ച് കർഷകർക്കുള്ള ആശങ്കകളെ ഗൗരവത്തോടെ സമീപിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ കോർപറേറ്റ് ലാഭേച്ഛക്ക് അനുസൃതമായി നിയമനിർമ്മാണം നടത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. പുതുതായി കൊണ്ടുവന്ന മൂന്നുനിയമങ്ങളും കർഷക സൗഹൃദ നിയമങ്ങളല്ല എന്ന വിദഗ്ധ വിമർശനങ്ങൾ സർക്കാർ മുഖവിലക്കെടുക്കണമെന്ന് എസ്.വൈ.എസ് തൃപ്രയാർ സോൺ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.എം ഇബ്രാഹിം പ്രഭാഷണം നടത്തി.
തളിക്കുളം ദാറുൽ മുസ്തഫയിൽ നടന്ന കൗൺസിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ സഖാഫി വിഷയമവതരിപ്പിച്ചു സംസാരിച്ചു. റിട്ടേണിംഗ് ഓഫീസർ ശരീഫ് പാലപ്പിള്ളി കൗൺസിൽ നിയന്ത്രിച്ചു. ജില്ലാ ക്യാബിനറ്റ് അംഗങ്ങളായ ബദറുദ്ധീൻ, ഷമീർ എറിയാട്, അബ്ദുൽ വഹാബ് സഅദി, ഖാസിം കൂരിക്കുഴി, അബ്ദുൽ റഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു. ഹാഫിള് സ്വാദിഖലി ഫാളിലി അധ്യക്ഷത വഹിച്ചു. നിസാർ സഖാഫി തളിക്കുളം, ബഷീർ അശ്റഫി എന്നിവർ യഥാക്രമം ജനറൽ സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഷമീർ സഖാഫി അന്തിക്കാട് സ്വാഗതം പറഞ്ഞു.