കിഴക്കുംപാട്ടുകരയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

16

സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനം കിഴക്കുംപാട്ടുകരയിൽ സമുചിതമായി ആഘോഷിച്ചു. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ദേശീയപതാക ഉയർത്തി. ഡിവിഷൻ പ്രസിഡന്റ് എ.ആർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർമാരായ പി.എൽ മത്തായി, ടി.ആർ സന്തോഷ്, മണ്ഡലം പ്രസിഡന്റ് ഹാപ്പി മത്തായി, രാജു റാഫേൽ, ഹാമി മത്തായി, അനിൽകുമാർ എ.വി തുടങ്ങിയവർ പ്രസംഗിച്ചു.