കിഴക്കുംപാട്ടുകര തെക്കേക്കര എസ്റ്റേറ്റ് പാലം പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു

12

കിഴക്കുംപാട്ടുകര ഡിവിഷനിൽ പണി പൂർത്തീകരിച്ച തെക്കേക്കര എസ്റ്റേറ്റ് പാലം പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. കിഴക്കുംപാട്ടുകര പ്രധാന പാതയിലെ തെക്കേക്കര എസ്റ്റേറ്റിന് സമീപമുള്ള കുപ്പികഴുത്ത് വീതി കൂട്ടിയാണ് പുതിയ പാലം നിർമിച്ചത്. ഇതോടെ പ്രദേശത്തെ വെള്ളക്കെട്ടിനും ശമനമാവും. പാലത്തിന്റെ ജനകീയ ഉത്‌ഘാടനം മേയർ എം.കെ വർഗീസ് നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലറും നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയൽ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ ഔസേപ്പച്ചൻ മുഖ്യാതിഥിയായിരുന്നു. പാലം പണിത കരാറുകാരൻ ജെ ആൻഡ് ജെ കൺസ്ട്രക്ഷൻ പാർട്ണർ റപ്പായിയെ  ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ആദരിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ ലാലി ജെയിംസ്, എൻ.എ ഗോപകുമാർ, മുൻ കൗൺസിലർ പി.എൽ മത്തായി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഹേപ്പി മത്തായി, സുഗുണൻ, സുരേന്ദ്രൻ ഐനികുന്നത്ത്, ജെയ്‌സൺ മാണി, എ.ആർ രാമചന്ദ്രൻ, കോർപ്പറേഷൻ സെക്രട്ടറി രഹേഷ് കുമാർ, എന്നിവർ പ്രസംഗിച്ചു. പൗരസമിതി പ്രസിഡന്റ് ലിയോ ലൂയീസ് സ്വാഗതവും കോർപ്പറേഷൻ സൂപ്രണ്ടിങ്ങ് എഞ്ചിനീയർ ഷൈബി ജോർജ്ജ് നന്ദിയും പറഞ്ഞു.

Advertisement
Advertisement