കിഴക്കേ കോട്ട ജുബിലി മിഷൻ റോഡ് ശോചനീയാവസ്ഥക്കെതിരെ വഴി തടഞ്ഞ് യൂത്ത് കോൺഗ്രസ് സമരം. റോഡിൽ റീത്ത് സമർപ്പിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. കോർപ്പറേഷൻ മുൻ കൗൺസിലറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ജിജോമോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ലില, കെ.എസ്. യൂ.ജില്ലാ സെക്രട്ടറി വി.എസ്.ഡേവിഡ്, യൂത്ത് കോൺഗ്രസ് നേതകളായ അമൽ ഖാൻ, സനിഷ് കളപ്പുരക്കൽ, സുജിത്ത്.പി.എസ്, സൗരവ് എന്നിവർ നേതൃത്വം നൽകി.