‘കുടചൂടി നൽകി മുൻ കൃഷി മന്ത്രി, തണൽമരം നട്ട് റവന്യു മന്ത്രി’: ശ്രീകേരളവർമ്മയിൽ പരിസ്ഥിതി ദിനാചരണം

46

നേരിയ ചാറ്റൽ മഴ കൊള്ളാതിരിക്കാൻ മുൻ കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ ചൂടി നൽകിയ കുടക്ക് കീഴിൽ നിന്ന് റവന്യു മന്ത്രി കെ.രാജൻ ചരിത്ര ഭൂമികയിൽ ചെടി നട്ടു. ശ്രീ കേരളവർമ്മയിലാണ് അപൂർവ്വ പരിസ്ഥിതി ദിനാചരണത്തിന് വേദിയായത്. സുനിൽകുമാറും ചെടി നട്ടു. സുനിൽകുമാറും കെ.രാജനും ശ്രീ കേരളവർമ്മയിലെ പൂർവ്വ വിദ്യാർഥികളാണ്. രണ്ട് തവണ കോവിഡ് ബാധിച്ചും കോവിഡാനന്തര അസ്വസ്ഥതകളെയും തുടർന്ന് വിശ്രമത്തിലായിരുന്നു സുനിൽകുമാർ. പുറത്തിറങ്ങിയുള്ള ആദ്യ പരിപാടി കൂടിയാണ് കോളേജിലെ പരിസ്ഥിതി ദിനാചരണം. ഇത്തവണ നിയമസഭയിൽ കേരളവർമ്മയുമായി ബന്ധമുള്ള ആറ് പേരാണ് നിയമസഭയിലുള്ളത്. മൂന്ന് പേർ മന്ത്രിമാരുമാണ്. ചടങ്ങിൽ മേയർ എം.കെ.വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ, അധ്യാപകർ, വിദ്യാർഥികൾ, ബോർഡ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

d2a7c94f 86b8 403f 9b3d 50e2cc1326e7