കുടിവെള്ളം കൊടുക്കാൻ കഴിയാത്തവരാണ് കോർപറേഷൻ ഭരിക്കുന്നതെന്ന് പത്മജ വേണുഗോപാൽ: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പീച്ചി മൂന്നാം പൈപ്പ് ലെയിൻ പദ്ധതി ആറ് മാസത്തിനകം യാഥാർഥ്യമാക്കുമെന്നും വാഗ്ദാനം

33
4 / 100

ജനങ്ങൾക്ക് കുടിവെള്ളം പോലും ലഭ്യമാക്കാത്ത മുന്നണിയാണ് തൃശൂർ കോർപറേഷൻ ഭരിക്കുന്നതെന്നു യു ഡി എഫ് സ്ഥാനാർഥി പത്മജ വേണുഗോപാൽ. കോർപറേഷനിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു മുൻസിപ്പൽ കോർപറേഷൻ ഓഫീസിനു മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പത്മജ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഏറ്റവും കൂടുതൽ കേട്ട പരാതി കുടിവെള്ളത്തെക്കുറിച്ചുള്ളതാണ്.140 കോടിയുടെ അമൃതം പദ്ധതി ഉണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിന്റെ പകുതി മതി ഈ പ്രശ്നം പരിഹരിക്കാൻ. യു ഡി എഫ് അധികാരത്തിൽ വരുകയാണെങ്കിൽ ഉടൻ ഇതിനു പരിഹാരം കാണും.ജനങ്ങൾക്ക്‌ വേണ്ടി എന്താണ് ചെയ്യാൻ കഴിയുക എന്നത് മുൻ മേയർ മാരായ ഐ പി പോളും രാജൻ ജെ പല്ലനും തെളിയിച്ചിട്ടുണ്ട്.ജനങ്ങൾക്ക് ഉപകാരം ചെയ്യാത്ത സർക്കാർ മുന്നോട്ടു പോവണോ എന്നത് ജനങ്ങൾ തീരുമാനിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

രാജൻ ജെ പല്ലൻ അധ്യക്ഷനായിരുന്നു. ഐ. പി. പോൾ, യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ അനിൽ പോറ്റേക്കാട്ടു, അയ്യന്തോൾ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ ഗിരീഷ് കുമാർ, നാഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കെ പി സി സി ജനറൽ സെക്രട്ടറിയുമായ ജോൺ ഡാനിയേൽ എന്നിവർ സംസാരിച്ചു. കോർപറേഷൻ പ്രതിപക്ഷ കൗൺസിലർമാർ പങ്കെടുത്തു.