കുടുംബശ്രീ ഓണചന്ത, ഷോപ്പീ, വെജിറ്റബിള്‍ കിയോസ്‌ക് എന്നിവയ്ക്ക് ചാവക്കാട് തുടക്കം

14

ചാവക്കാട് നഗരസഭ കുടുംബശ്രീ ഓണചന്ത, കുടുംബശ്രീ ഷോപ്പീ, അര്‍ബന്‍ വെജിറ്റബിള്‍ കിയോസ്‌ക് എന്നിവയുടെ ഉദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. നഗര പ്രദേശത്തെ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ഷോപ്പീ മുഖേനയും ഓണചന്ത മുഖേനയും വിറ്റഴിക്കും. കൂടാതെ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ കുറഞ്ഞ വിലക്ക് അര്‍ബന്‍ വെജിറ്റബിള്‍ കിയോസ്‌ക്കുകള്‍ വഴിയും വില്‍പന നടത്താനാണ് പദ്ധതി.

4f011422 9437 47fe 8418 2ed32d8d3603

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിഷ് കുമാര്‍ മുഖ്യാതിഥിയായി. ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രീജ ദേവദാസ്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, എ വി മുഹമ്മദ് അന്‍വര്‍, പി എസ് അബ്ദുള്‍ റഷീദ്, പ്രസന്ന രണദിവെ, നഗരസഭ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ എം ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.