കുന്നംകുളം അഗ്നിരക്ഷാസേനയ്ക്ക് പുതിയ വാഹനം

2

കുന്നംകുളം അഗ്നിരക്ഷാസേനയ്ക്ക് രക്ഷാ പ്രവർത്തനത്തിനായി എമർജൻസി റെസ്ക്യൂ ടെൻഡർ (ഇ.ആർ.ടി) വാഹനം. ദുരന്ത സ്ഥലങ്ങളില്‍ പ്രയോജനപ്പെടുന്ന ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള വാഹനമാണിത് .80 ലക്ഷം രൂപയാണ് ഇതിന് ചെലവഴിച്ചിട്ടുള്ളത്. വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം എ സി മൊയ്തീന്‍ എം എല്‍ എ നിർവഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ടി സോമശേഖരന്‍, റീജ സലീല്‍, എസിപി ടി എസ് സിനോജ്, സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍ ജയകുമാര്‍, അസിസ്റ്റന്റ് ഓഫീസര്‍മാരായ ബെന്നി മാത്യു, ദിലീപ്കുമാര്‍, ടി കെ എല്‍ദോ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
Advertisement