കുന്നംകുളം നഗരസഭാ പ്രദേശത്ത് കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് കിറ്റ് വിതരണം ചെയ്തു

6

കുന്നംകുളം നഗരസഭ പ്രദേശത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 37 വാർഡുകളിലും പ്രവർത്തിക്കുന്ന ആർ.ആർ.ടി അംഗങ്ങൾക്കുള്ള സുരക്ഷാ കിറ്റുകൾ നഗരസഭാ ചെയർപേഴ്സൺ സീതരവീന്ദ്രൻ വിതരണം ചെയ്തു. കോവിഡ് രോഗികളേയും ക്വാറൻ്റീനിലുള്ളവരേയും സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്ക് കോവിഡ് പ്രതിരോധത്തിനാവശ്യമായ സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, പി.പി.ഇ.കിറ്റ് എന്നിവയും വീടുകൾ അണുനശീകരണം നടത്തുന്നതിനാവശ്യമായ ഹൈപ്പോക്ലോറിക് സൊലൂഷൻ എന്നിവയുമാണ് വിതരണം ചെയ്തത്.

നഗരസഭ ചെയർപേഴ്സൺ സുരക്ഷാ കിറ്റുകൾ കൗൺസിലർ എ.എസ്.സനലിന് കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വൈസ് ചെയർ പേഴ്സൺ സൗമ്യ അനിലൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ പി.എം.സുരേഷ്, സജിനി പ്രേമൻ, സോമശേഖരൻ, പ്രിയ സജീഷ്, ഷെബീർ.പി.കെ, സെക്രട്ടറി ടി. കെ.സുജിത്, മുനിസിപ്പൽ എഞ്ചിനീയർ ബിനയ്ബോസ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.എം ജഗന്നാഥ് എന്നിവർ പങ്കെടുത്തു