കുന്നംകുളം സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം നാളെ: ഖേലോ ഇന്ത്യ പദ്ധതിയിലെ ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്ക്

10
4 / 100

കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണോദ്ഘാടനം നാളെ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ നടക്കും. വൈകീട്ട് 3.30ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം പി, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. കുന്നംകുളം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായ ഫുട്‌ബോള്‍ മൈതാനത്തിന് ചുറ്റുമാണ് ഏഴ് കോടി രൂപ ചെലവില്‍ 400 മീറ്റര്‍ നീളത്തില്‍ ട്രാക്ക് നിര്‍മിക്കുക. 8 ലൈന്‍ ട്രാക്കിന് പുറമേ ജംപിങ് പിറ്റ്, സുരക്ഷാവേലി, പവലിയന്‍, ഡ്രസിങ് റൂമുകള്‍ ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും. സംസ്ഥാന കായിക വകുപ്പിനാണ് നിര്‍മ്മാണ ചുമതല.