കുന്നംകുളത്ത് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾക്ക് തീപടർന്നു; നാല് വാഹനങ്ങള്‍ കത്തിനശിച്ചു

29

കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത് സീനിയര്‍ ഗ്രൗണ്ടില്‍ സൂക്ഷിച്ച വാഹനങ്ങളാണ് കത്തിയത്. രണ്ട് കാര്‍, ഒരു ഓട്ടോറിക്ഷയും ഒരു ലോറിയുമാണ് കത്തിനശിച്ചത്. കുന്നംകുളത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സിഗരറ്റ് കത്തിച്ച് പുല്ലിലേക്ക് എറിഞ്ഞപ്പോള്‍ അബദ്ധത്തില്‍ കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്