കുന്നംകുളത്ത് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്

11

കുന്നംകുളത്ത് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്. കൂറ്റനാട് സ്വദേശിനി പവിത്രക്ക് (24)ആണ് പരിക്കേറ്റത്. സമയ ക്രമത്തെ ചൊല്ലി സ്റ്റാന്റിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മുന്നോട്ടെടുത്ത മറ്റൊരു ബസിന്റെ മുൻ ഡോറിൽ നിന്നുമാണ് യുവതി പുറത്തേക്ക് തെറിച്ചു വീണത്. ഗുരുവായൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന നാഷ ബസിലാണ് അപകടം. തൃശുർ – കുന്നംകുളം റൂട്ടിലോടുന്ന രണ്ട് ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തർക്കമുണ്ടായത്. ഒരാഴ്ചക്കിടയിൽ ഇത് രണ്ടാം തവണയാണ് ബസ് സ്റ്റാൻഡിൽ അപകടമുണ്ടാവുന്നത്.

Advertisement
Advertisement