കുമ്മാട്ടി മഹോൽസവത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും ധനസഹായം അനുവദിക്കണം;
മേയർക്ക് ജോൺ ഡാനിയേലിന്റെ കത്ത്

2

ഓണാഘോഷത്തോടനുബന്ധിച്ചുള്ള കുമ്മാട്ടി മഹോൽസവത്തിൽ പങ്കെടുത്ത ടീമുകൾക്കെല്ലാം സാമ്പത്തീക സഹായം അനുവദിക്കണമെന്ന് ആവശ്യം. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ  ഇക്കാര്യമാവശ്യപ്പെട്ട് മേയർക്ക് കത്ത് നൽകി. നിലവിൽ ഡിവിഷനിലെ രണ്ട് വീതം ടീമുകൾക്ക് 25,000 വീതം നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. കടുത്ത സാമ്പത്തീക ബാധ്യതയിലാണ് ടീമുകൾ. ഡിവിഷനുകളിൽ നിന്നും നിരവധി ടീമുകൾ കുമ്മാട്ടി മഹോൽസവത്തിൽ പങ്കെടുത്തിട്ടുണ്ട്. മുൻവർഷങ്ങളിൽ എല്ലാവർക്കും സാമ്പത്തീക സഹായം നൽകിയിട്ടുള്ളത് മാതൃകയാക്കി ഇത്തവണയും എല്ലാവർക്കും സഹായം അനുവദിക്കണമെന്ന് ജോൺ ഡാനിയേൽ മേയർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

Advertisement
Advertisement