കൂടല്‍മാണിക്യം ക്ഷേത്രകുളങ്ങള്‍ തുറന്നു നല്‍കി

12
8 / 100

കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി അടച്ചിട്ട കൂടല്‍മാണിക്യം ക്ഷേത്രകുളങ്ങള്‍ തുറന്നു നല്‍കി. കൂടല്‍മാണിക്യം ക്ഷേത്രകുളത്തില്‍ നിരവധി പേര്‍ കുളിക്കാന്‍ എത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അടിയന്തിരമായി തെക്കേകുളം അടക്കം ക്ഷേത്രത്തിന്റെ കുളങ്ങള്‍ എല്ലാം പ്രവേശനം നിരോധിച്ചത്. ഇതിനെതിരെ പ്രദേശവാസികളായ നിരവധി പേരില്‍ നിന്നും എതിര്‍പ്പുകളും പ്രതിഷേധങ്ങളും വരെ നടന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്നാണ് കൂടല്‍മാണിക്യം തെക്കേകുളം, പടിഞ്ഞാറേകുളം, കുട്ടന്‍ കുളം എന്നിവയിലെ നിയന്ത്രണങ്ങള്‍ എടുത്ത മാറ്റി ഭക്തജനങ്ങള്‍ക്കായി തുറന്ന് നല്‍കിയതായി ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ അറിയിച്ചു.