കൃഷി വകുപ്പിലെ കരാർ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് എ.ഐ.ടി.യു.സി

9

കൃഷി വകുപ്പിൽ കരാർ ജീവനക്കാരായി ഡാറ്റാ എൻ ട്രി ഓപ്പറേറ്റർമാരായി തൊഴിലെടുക്കുന്ന 159 പേരെ വകുപ്പിൽ സ്ഥിരപ്പെടുത്തണമെന്ന് ആൾ കേരള അഗ്രി ഡാറ്റാ എൻ ട്രി ഓപറേറ്റേഴ്സ് ഫെഡറേൻ(എ.ഐ.ടി.യു.സി) സംസ്ഥാന കൺവൻഷൻ. 2013 മുതൽ ജോലിയെടുക്കുന്നവരാണ് ഇവർ. ഭൂരിപക്ഷം പേരും സർക്കാർ ജോലിക്കുള്ള പ്രായ പരിധി കഴിഞ്ഞവരാണ്. കൃഷി വകുപ്പിലെ ജില്ലാ ബ്ലോക്ക് ഓഫീസുകളിലെ സോഫ്റ്റ് വയറിലൂടെയുള്ള ജോലികൾ നിർവഹിക്കുന്നത് ഇവരാണ്. ത്യശൂർ കെ.കെ വാരിയർ സ്മാരക ഹാളിൽ നടന്ന സംസ്ഥാന കൺവൻഷൻ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ റവന്യൂ മന്ത്രിയുമായ കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രൻ എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വൽസരാജ്, മുൻ മന്ത്രി വി.എസ് സുനിൽകുമാർ, ഗോപകുമാർ അടൂർ, ബിനി റോഷൻ, ഫാത്തിമാ ഷാഹുൽ, പി.വി ബിന്ദു, പി.മഹേഷ്, അമ്പിളി അജിത്ത്, വിഷ്ണു പ്രസാദ്, പി.സിന്ധു എ വിനീഷ്, എസ്.അനിൽകുമാർ, പി. ഷർമിള, എസ്.ജെറീഷ എന്നിവർ സംസാരിച്ചു.

Advertisement
Advertisement