കെട്ട കാലത്തോടും വ്യവസ്ഥിതിയോടും കലാപം ചെയ്തതാണ് കവിതയുടെ ചരിത്രമെന്ന് മന്ത്രി കെ.രാജൻ: ചന്ദ്രതാരയുടെ അമ്മിണി കുമ്മിണി പുറത്തിറങ്ങി

16

കെട്ട കാലത്തോടും വ്യവസ്ഥിതിയോടും കലാപം ചെയ്ത ചരിത്രമാണ് കവിതയുടെ ചരിത്രമെന്ന് റവന്യു മന്ത്രി കെ രാജൻ. എഴുത്തുകാരിയും അധ്യാപികയുമായ ചന്ദ്രതാരയുടെ പ്രഥമ പുസ്തകമായ അമ്മിണി കുമ്മിണിയുടെ പ്രകാശനവും കവിതാ സദസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റവന്യു മന്ത്രി.
പ്രകൃതിയ്ക്കും പച്ചപ്പിനും വേണ്ടിയുള്ള ശബ്ദങ്ങൾ കാലത്തിന്റെ ശബ്ദങ്ങളായി മലയാള കവിതകളിൽ നിറയുന്നുവെന്നും മന്ത്രി പറഞ്ഞു.
എഴുത്തുകാരൻ എൻ ആർ ഗ്രാമപ്രകാശ് അധ്യക്ഷത വഹിച്ചു. സിനി ആർട്ടിറ്റ് ലിഷോയ്, സ്വപ്ന സി കോമ്പാത്ത്, ടെസി ജോസ് കെ, എം സ്വർണലത, ചാന്ദ്രതാര, സി വി പൗലോസ്, സി കെ ബിജോയ്, സിദ്ധരാജ്, സജിന പർവ്വിൻ എന്നിവർ സംസാരിച്ചു