കെ.എം റോയിയെ അനുസ്മരിച്ച് മാധ്യമലോകം: പലപ്പോഴും വാർത്തകൾക്ക് തിരുത്ത് നൽകേണ്ട ഗതികേടിലാണ് മാധ്യമപ്രവർത്തകരെന്ന് ടി.എൻ.പ്രതാപൻ എം.പി

6

മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞുവരികയാണെന്ന് ടി.എന്‍. പ്രതാപന്‍ എംപി. പല ശരിയായ കാര്യങ്ങളെയും തെറ്റെന്ന് പറയേണ്ട ഗതികേടിലാണ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബില്‍ നടത്തിയ പ്രമുഖ പത്രപ്രവര്‍ത്തകനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ്‌സ് സെക്രട്ടറി ജനറലുമായിരുന്ന കെ.എം.റോയിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി. ലീഡര്‍ കെ. കരുണാകരനെ പോലെ ഏത് വിമര്‍ശനത്തെയും ചിരിച്ചുകൊണ്ട് നേരിട്ടിരുന്ന ശൈലി ഇന്ന് പല നേതാക്കളിലും ഇല്ലെന്നും പ്രതാപന്‍ വ്യക്തമാക്കി. കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത, ജില്ലാ പ്രസിഡന്റ് ഒ.രാധിക, ഫോറം സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ കുന്നമ്പത്ത്, ജില്ലാ പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം, ജില്ലാ സെക്രട്ടറി എന്‍.ശ്രീകുമാര്‍, പ്രസ്‌ക്ലബ് സെക്രട്ടറി പോള്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. സീനിയര്‍ ജേണലിസ്റ്റ് ഫോറവും കെയുഡബ്ല്യൂജെ ജില്ലാ കമ്മിറ്റിയും സഹകരിച്ചാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

Advertisement
Advertisement