കെ.ജി.എം.ഒ.എ സാരഥികൾ: ഡോ.അസീനയും ഡോ.വി.പി വേണുഗോപാലും ഡോ.ജിൽഷോ ജോർജും ചുമതലയേറ്റു;

38
5 / 100

കെ.ജി.എം.ഒ.എ (കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ) പുതിയ ജില്ലാ ഭാരവാഹികളായ ഡോ.അസീന വി.ഇസ്മയിൽ (പ്രസിഡണ്ട്), ഡോ.വി.പി വേണുഗോപാൽ (സെക്രട്ടറി), ഡോ.ജിൽഷോ ജോർജ് (ട്രഷറർ) എന്നിവർ ചുമതലയേറ്റു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം.

ചുമതയേൽക്കുന്നതിനോടനുബന്ധിച്ച് ‘കോവിഡ് വാക്സിനും ആശങ്കകളും’ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. ഡോ. ബിനു അരീക്കൽ, ഡോ. അനൂപ് ടി കെ, ഡോ. ജിതേഷ് വി, എന്നിവർ വിഷയാവതരണവും പൊതുജന സംശയ നിവാരണവും നടത്തി.