കേച്ചേരിയിൽ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി ഒൻപതു വയസുകാരന് ഉൾപ്പെടെ പരിക്ക്

13

കേച്ചേരിയിൽ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി ഒൻപതു വയസുകാരന് ഉൾപ്പെടെ പരിക്ക്.  പാറന്നൂർ  സ്വദേശികളായ കളത്തിപറമ്പിൽ വീട്ടിൽ മുരളി മകൾ ഹർഷ(15), കർണംകോട്ട് വീട്ടിൽ ഷാജി മകൾ ഗായത്രി(15), കുന്നംകുളം സ്വദേശി അനീഷ് മകൻ നെവിൻ(ഒൻപത്) എന്നിവർക്കാൻ പരിക്കേറ്റത്. കേച്ചേരി പാറന്നൂർ ബസ്റ്റോപ്പിന് സമീപത്താണ് അപകടം. ബസ്റ്റോപ്പിൽ നിന്നിരുന്ന  വിദ്യാർഥികളാണ്‌ ഹർഷയും ഗായത്രിയും. ബൈക്കിൽ യാത്രയിലായിരുന്നു ചെയ്തിരുന്ന കുന്നംകുളം സ്വദേശി അനീഷും മകൻ നെവിനും. ബസ് നിയന്ത്രണം വിട്ട് ഇടിച്ച് ഇവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കേച്ചേരി ആകട്സ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement