കേന്ദ്രമന്ത്രി വി.മുരളീധരനും കോൺഗ്രസ് നേതാവ് കെ.മുരളീധരനും തൃശൂരിൽ കൂടിക്കാഴ്ച നടത്തി

107

കേന്ദ്രമന്ത്രി വി.മുരളീധരനും കോൺഗ്രസ് നേതാവ് കെ.മുരളീധരനും തൃശൂരിൽ കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളീധരനും കോൺഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരനും കൂടിക്കാഴ്ച നടത്തി. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയപ്പോഴായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. അൽപ്പ സമയം ഇരുവരും സൗഹൃദം പങ്കിട്ടു. ഏകാദശികാലമായതോടെ ക്ഷേത്രത്തിൽ ഭക്തജനത്തിരക്കുണ്ട്. പരസ്പരം കൊമ്പ് കോർക്കുന്ന രണ്ട് പേരെയും ഒരുമിച്ച് കണ്ട് ദർശനത്തിനെത്തിയവർക്കും അത്ഭുതമായി. വി.മുരളീധരനൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ് കുമാർ അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു.

Advertisement
Advertisement