കേന്ദ്ര ടൂറിസം മന്ത്രി ഗുരുവായൂരിൽ: ഹോട്ടൽ മേഖലയിലെ പ്രതിസന്ധിയിൽ ഇടപെടാൻ ആവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ നിവേദനം

29

കേന്ദ്ര ടൂറിസം – പ്രതിരോധ വകുപ്പ് മന്ത്രി അജയ് ഭട്ട് ഗുരുവായൂരിൽ ടൂറിസം മേഖലയിലെ സംരഭകരും, സംഘടനകളുമായും ചർച്ച നടത്തി.
സ്മാരകങ്ങളും, ഫാം ടൂറിസവും, വില്ലേജ് ടൂറിസവും വഴി ആയുർവ്വേദത്തെയും,യോഗ യെയും പ്രോത്സാഹിപ്പിക്കുവാനും അതുവഴി അഭ്യന്തര ടൂറിസത്തെയും, വിദേശികളെ ആകർഷിക്കുവാനും കേന്ദ്ര സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെയും പദ്ധതികളെപ്പറ്റിയും കേന്ദ്രമന്ത്രി വിശദീകരിച്ചു.

Advertisement

കോവിഡാനന്തര കേരള ടൂറിസം മേഖലയിൽ ഹോട്ടൽ, ലോഡ്ജ് വ്യവസായത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും,

സാധാരണക്കാർ ഉപയോഗിക്കുന്ന ആയിരം രൂപയോ അതിൽ കുറവോ ഉള്ള ഹോട്ടൽ മുറികൾക്ക് പന്ത്രണ്ട് ശതമാനം ജി.എസ്.ടി ചുമത്തിയ നടപടി പിൻവലിക്കണമെന്നും,

വനമേഖലയോട് ചേർന്ന വയനാട്, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ടൂറിസം മേഖലയിലെ സംരഭകർ ബഫർ സോൺ വിഷയത്തിൽ നേരിടുന്ന ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടൽ വേണമെന്നും,

ഗുരുവായൂരിലെ റോഡ്, റെയിൽ വികസനം കാര്യത്തിലും,

ഇന്ത്യയിലെ പ്രധാന തീർത്ഥാടക നഗരങ്ങളിലേക്ക് ഗുരുവായൂരിനെ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ആരംഭിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജുലാൽ കേന്ദ്ര മന്ത്രിയുടെ മുന്നിൽ നേരിട്ടും, നിവേദനത്തിലൂടെയും ആവശ്യപ്പെട്ടു.

ഹെറിറ്റേജ്, റിസോർട്ട്, ടൂർ ഓപ്പറേറ്റർ ,ലോഡ്ജ് ഉടമകളുടെ പ്രതിനിധികൾ,

ഇന്ത്യാ ടൂറിസം അസി: ഡയറക്ടർമാരായ സന്ധ്യാ ഹരിദാസ്, ശങ്കർ റെഡഡി ,മുഹമ്മദ് ഫാറൂഖ് ,എന്നിവരും ജി.കെ.പ്രകാശ് (ജി.എൽ.ഒ.എ),സി.എ.ലോക് നാഥ് ,പി.എ.ജയൻ (കെ.എച്ച്.ആർ.എ)എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

വിഷയങ്ങൾ പഠിച്ച ശേഷം കൃത്യമായ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും മന്തി ഉറപ്പ് നൽകി.

Advertisement